കോഴിക്കോട്: നഗരസഭയിലെ പിന്നാക്ക വിഭാഗക്കാർക്ക് വിതരണം ചെയ്ത മുട്ടക്കോഴി കുഞ്ഞുങ്ങളാണ് നിമിഷങ്ങൾക്കകം ചത്തത്. നഗരസഭയിലെ അമ്പലക്കണ്ടി പാലാട്ടുപറമ്പിൽ ബേബിക്ക് കിട്ടിയ 25ൽ ഏഴ് കോഴികളാണ് ചത്തൊടുങ്ങിയത്. ഒരു കോഴിക്കുഞ്ഞിന് 27.5 രൂപ നിരക്കിൽ 690 രൂപയ്ക്കാണ് 25 കോഴിക്കുഞ്ഞുങ്ങളെ ഗുണഭോക്താവിന് വിതരണം ചെയ്തത്.
മുക്കം നഗരസഭ വിതരണം ചെയ്ത മുട്ടക്കോഴി കുഞ്ഞുങ്ങള്‍ നിമിഷങ്ങള്‍ക്കകം ചത്തതായി പരാതി - മുക്കം നഗരസഭ
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ വിരിഞ്ഞ കുഞ്ഞുങ്ങളാണെന്നാണ് അധികൃതരുടെ വാദം.
![മുക്കം നഗരസഭ വിതരണം ചെയ്ത മുട്ടക്കോഴി കുഞ്ഞുങ്ങള്‍ നിമിഷങ്ങള്‍ക്കകം ചത്തതായി പരാതി Mukkam മുക്കം നഗരസഭ latest kozhikode](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5294623-138-5294623-1575669676931.jpg)
മുക്കം നഗരസഭ വിതരണം ചെയ്ത മുട്ടക്കോഴി കുഞ്ഞുങ്ങള്‍ നിമിഷങ്ങള്‍ക്കകം ചത്തതായി പരാതി
മുക്കം നഗരസഭ വിതരണം ചെയ്ത മുട്ടക്കോഴി കുഞ്ഞുങ്ങള്‍ നിമിഷങ്ങള്‍ക്കകം ചത്തതായി പരാതി
45 ദിവസം പ്രായമുള്ള ഗിരിരാജ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങളെയാണ് നഗരസഭ വിതരണം ചെയ്തത്. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ വിരിഞ്ഞ കുഞ്ഞുങ്ങളാണെന്നാണ് അധികൃതരുടെ വാദം. വരുമാന മാർഗമെന്ന നിലയിലാണ് പലരും മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങിയത്. അതുകൊണ്ട് തന്നെ പല ഉപഭോക്താക്കളും കോഴിയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് പതിനായിരത്തോളം രൂപ മുടക്കി ഹൈടെക്ക് കോഴിക്കൂടും നിർമിച്ചിരുന്നു.
Last Updated : Dec 7, 2019, 5:19 AM IST