കോഴിക്കോട്: മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്‌പരം അവിശ്വാസം രേഖപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. മുഖ്യമന്ത്രി അവിശ്വാസം രേഖപ്പെടുത്തിയ ധനമന്ത്രി പദവി രാജി വയ്ക്കണമെന്ന് എംടി രമേശ് ആവശ്യപ്പെട്ടു.
ധനമന്ത്രി രാജി വയ്ക്കണമെന്ന് എംടി രമേശ്
മുഖ്യമന്ത്രി അവിശ്വാസം രേഖപ്പെടുത്തിയ ധനമന്ത്രി പദവി രാജി വെക്കണമെന്ന് എംടി രമേശ് ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ ധനമന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.
രാജിവെക്കാത്ത പക്ഷം ധനമന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു. രമേശ് ചെന്നിത്തലക്ക് സമനില തെറ്റിയിരിക്കുകയാണെന്നും ബിജെപി ഇല്ലാതാകും എന്നത് മാനസിക വിഭ്രാന്തിയിൽ നിന്നുണ്ടായ വാക്കുകൾ മാത്രമാണെന്നും ഇല്ലാതാക്കാൻ പോകുന്നത് രമേശ് ചെന്നിത്തലയുടെ പാർട്ടിയും മുന്നണിയുമാണെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു. കെഎസ്എഫ്‌ഇയെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാക്കന്മാരുടെ ബിനാമി ബന്ധങ്ങൾ പുറത്തു വരണമെന്നും ഊരാളുങ്കലിനെതിരെയുൾപ്പെടെ ഇഡിയുടെ അന്വേഷണം നേരത്തെ ജനങ്ങൾക്കുണ്ടായ സംശയം ബലപ്പെടുത്തുകയാണെന്നും എം ടി രമേശ് പറഞ്ഞു.