കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും എം.എസ്.എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സീ-സോണ്‍ കലോത്സവത്തെ ചൊല്ലിയാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
സീ-സോണ്‍ കലോത്സവത്തെ ചൊല്ലി സംഘര്‍ഷം; വിസിയെ പൂട്ടിയിട്ടു - എം.എസ്.എഫ്
സീ-സോണില്‍ എം.എസ്.എഫ് യൂണിയനിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് കാണിച്ച് എം.എസ്.എഫ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാരോപിച്ച് വൈസ് ചാന്‍സലറെ ഉപരോധിക്കുകയും പൂട്ടിയിടുകയും ചെയ്തിരുന്നു.
സീ-സോണില്‍ എം.എസ്.എഫ് യൂണിയനിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് കാണിച്ച് എം.എസ്.എഫ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാരോപിച്ച്വൈസ് ചാന്‍സലറെ ഉപരോധിക്കുകയും പൂട്ടിയിടുകയും ചെയ്തിരുന്നു.തുടര്‍ന്ന് എസ്.എഫ്.ഐ പ്രവത്തകര്‍ പ്രകടനവുമായി വൈസ് ചാന്‍സലറെ പൂട്ടിയ മുറിക്ക് സമീപത്തേക്ക് എത്തിയതോട ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
അഭിമന്യുവിന്‍റെഅച്ഛനും അമ്മയും ചേര്‍ന്നാണ് ഇന്നു നടന്ന സീ-സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്തത്. ഇത് എസ്.എഫ്.ഐ മേളയാക്കി മാറ്റിയെന്ന് എം.എസ്.എഫ് ആരോപിച്ചു.