കോഴിക്കോട്: പൊതു പരീക്ഷകൾ ഏപ്രിൽ 8 മുതൽ 30 വരെ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി എംഎസ്എഫ്. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിലേക്ക് എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
പൊതു പരീക്ഷകൾ മാറ്റിവച്ചതിൽ പ്രതിഷേധവുമായി എംഎസ്എഫ് - എസ്എസ്എൽസി പ്ലസ് ടു പരീക്ഷ മാറ്റം
പരീക്ഷകൾ മാറ്റിവച്ചതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് എംഎസ്എഫിൻ്റെ തീരുമാനം
മാർച്ച് 17 മുതൽ 30 വരെ നിശ്ചയിച്ചിരുന്ന പരീക്ഷ ഏപ്രിലേക്ക് മാറ്റിയതിലൂടെ തെരഞ്ഞെടുപ്പിൻ്റെ പേര് പറഞ്ഞ് വിദ്യാർഥികളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത് എന്നാരോപിച്ചാണ് എംഎസ്എഫ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയത്. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ലത്തീഫ് തുറയൂർ ഉദ്ഘാടനം ചെയ്‌തു. എന്തിനാണ് പരീക്ഷ മാറ്റിവച്ചത് എന്നതിനുള്ള ഉത്തരം സർക്കാർ വിദ്യാർഥികൾക്ക് നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷകൾ മാറ്റിവച്ചതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് എംഎസ്എഫിൻ്റെ തീരുമാനം. ജില്ല പ്രസിഡൻ്റ് അഫ്‌നാസ് ചോറോട് അധ്യക്ഷനായിരുന്നു. സമദ് പെരുമണ്ണ, ഷാക്കിർ പാറയിൽ, സ്വാഹിബ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.