കേരളം

kerala

ETV Bharat / state

ഇരട്ട വോട്ടിന് പിന്നിൽ ഗൂഢാലോചന, ആരോപണവുമായി ബിനോയ് വിശ്വം - കോണ്‍ഗ്രസ്

വർഗ്ഗീയ വോട്ട് എൽഡിഎഫിന് വേണ്ടന്ന് ബിനോയ് വിശ്വം

binoy viswam  cpi  election  election news  kerala  politics  ബിനോയ് വിശ്വം  ഇരട്ട വോട്ട്  കോണ്‍ഗ്രസ്  സിപിഐ
ഇരട്ട വോട്ടിന് പിന്നിൽ ഗൂഢാലോചന, ആരോപണവുമായി ബിനോയ് വിശ്വം

By

Published : Mar 26, 2021, 3:00 PM IST

കോഴിക്കോട്: ഇരട്ട വോട്ടിന് പിന്നിൽ കോണ്‍ഗ്രസ് ഗൂഢാലോചനയെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയും എംപിയുമായ ബിനോയ് വിശ്വം. ഇരട്ട വോട്ടിലെ സത്യം പുറത്തു വന്നാൽ തട്ടിപ്പ് നടത്തിയത് കോൺഗ്രസ് നേതാക്കളാണെന്ന കാര്യം പുറത്തു വരുമെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. മതത്തിന്‍റെ മറവിൽ വർഗീയ ഭ്രാന്ത് കയ്യാളുന്ന ആരുടേയും വോട്ട് എൽഡിഎഫിന് വേണ്ടെന്നും, മനുഷ്യന്‍റെ വോട്ടാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വർഗ്ഗീയ വോട്ട് എൽഡിഎഫിന് വേണ്ടന്ന് ബിനോയ് വിശ്വം

ABOUT THE AUTHOR

...view details