കോഴിക്കോട് വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു - Kozhikodu driver accident
ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തിൽ എറണാകുളം സ്വദേശി അഖില്‍ റോയ് ആണ് മരിച്ചത്.
കോഴിക്കോട് വാഹനാപകടം
കോഴിക്കോട്: കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. എറണാകുളം സ്വദേശിയായ കിഴക്കുമ്പുറത്ത് റോയ് ജേക്കബിന്‍റെ മകന്‍ അഖില്‍ റോയ് (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പന്തീരങ്കാവ് കൊടല്‍നടക്കാവിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.