കേരളം

kerala

ETV Bharat / state

ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു - mother jumped well with sons news

കുടുംബ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചു രക്ഷപ്പെട്ട സുബീനയെ നാട്ടുകാർ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവരെ പിന്നീട് നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

murder news kozhikode nadapuram  അമ്മ കിണറ്റിൽ ചാടി വാർത്ത  ഇരട്ടക്കുട്ടികൾ കോഴിക്കോട് വാർത്ത  നാദാപുരം പേരോട്ട് അപകടം വാർത്ത  twin sons died kozhikode news  mother jumped well nadapuram news  mother jumped well with sons news  perottu well death news
അമ്മ കിണറ്റിൽ ചാടി

By

Published : Sep 27, 2021, 11:33 AM IST

Updated : Sep 27, 2021, 12:26 PM IST

കോഴിക്കോട്:നാദാപുരം പേരോട്ട് അമ്മ കുട്ടികളുമായി കിണറ്റിൽ ചാടി. മൂന്നുവയസുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തിങ്കളാഴ്‌ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ആവോലം സിസിയുപി സ്‌കൂളിന് സമീപം മഞ്ഞാം പുറത്ത് സുബീന മുംതാസ് (30) ആണ് രണ്ട് മക്കളുമായി കിണറ്റിൽ ചാടിയത്. മൂന്നു വയസുള്ള മുഹമ്മദ്റസ് വിൻ, ഫാത്തിമ റൗഹ എന്നിവർ തൽക്ഷണം മരിച്ചു.

രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി

അമ്മ പൊലീസ് കസ്റ്റഡിയിൽ

വീട്ടിന് തൊട്ടടുത്തുള്ള തറവാട്ടു വീട്ടിലെ കിണറ്റിലാണ് ഇവർ കുട്ടികളുമായി ചാടിയത്. കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചു രക്ഷപ്പെട്ട സുബീനയെ നാട്ടുകാർ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവരെ പിന്നീട് നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Also Read: കര്‍ഷകരുടെ ഭാരത് ബന്ദ് തുടങ്ങി; സംസ്ഥാനത്ത് ഹര്‍ത്താല്‍

കുടുംബ പ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതിനാൽ സംഭവത്തിൽ നാട്ടുകാർ നടുക്കത്തിലാണ്. സംഭവ സമയം ഭർതൃമാതാവ് മാമി, ഭർതൃ സഹോദരി നസീറ എന്നിവർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവ് റഫീഖ് തൊട്ടടുത്ത വീട്ടിലായിരുന്നു. യുവതിയെ ചോദ്യം ചെയ്‌താൽ മാത്രമേ സംഭവത്തിലെ ദുരൂഹത ബോധ്യമാകൂവെന്ന് നാദാപുരം എസ്‌ഐ ആർ.എൽ പ്രശാന്ത് പറഞ്ഞു.

കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. സുബീന മുംതാസിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

Last Updated : Sep 27, 2021, 12:26 PM IST

ABOUT THE AUTHOR

...view details