കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ 5, 6 വാർഡുകൾ, ഓമശ്ശേരി പഞ്ചായത്തിലെ 10, 11 വാർഡുകൾ, മുക്കം നഗരസഭയിലെ രണ്ട് ഡിവിഷനുകൾ, മാവൂർ പഞ്ചായത്തിലെ 2, 4 വാർഡുകൾ എന്നിവയാണ് പുതുതായി കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയത്. ജില്ലയില്‍ സമ്പർക്ക രോഗവ്യാപനവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌മെന്‍റ് സോണുകള്‍ - kozhikode
ജില്ലയില്‍ സമ്പർക്ക രോഗവ്യാപനവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം മേഖലയിലെ 5, 6 വാർഡുകളാണ് പുതുതായി കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയത്. പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച 18 ജീവനക്കാരില്‍ ഒരാള്‍ ഈ വാർഡുകളിലുള്ളവരുമായി സമ്പർക്കമുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് നടപടി. പ്രദേശത്തേക്കുള്ള ഒമ്പതോളം റോഡുകൾ പൂർണമായും അടച്ചു.
ഓമശ്ശേരി പഞ്ചായത്തില്‍ നേരത്തെ കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയ 8, 9 വാർഡുകളായ അമ്പലക്കണ്ടി, ആലിൻതറ വാർഡുകൾക്ക് പുറമെ 10, 11 വാർഡുകളായ വെണ്ണക്കോട്, നടമ്മൽ പൊയിൽ വാർഡുകളും കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി. പ്രദേശത്ത് ഒരാൾക്ക് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഈ വാർഡുകളോട് ചേർന്ന് നിൽക്കുന്ന മുക്കം നഗരസഭയിലെ ഇരട്ടക്കുളങ്ങര, വെണ്ണക്കട് ഡിവിഷനുകളും കണ്ടെയ്ൻമെൻ്റ് സോണിലാണ്. മാവൂർ പഞ്ചായത്തിലെ 2, 4 വാർഡുകളായ വളയന്നൂർ, കുറ്റിക്കടവ് പ്രദേശങ്ങളും കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെടുത്തി. നേരത്തെ പെരുമണ്ണ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടുർ വാർഡും കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. ജില്ല ദുരന്തനിവാരണ സമിതി ചെയർമാൻ കൂടിയായ ജില്ല കലക്ടടറുടേതാണ് നടപടി.