കോഴിക്കോട് : കഴിഞ്ഞ ദിവസം മുതൽ കേരളം തെരഞ്ഞുകൊണ്ടിരുന്ന മണ്‍സൂണ്‍ ബമ്പർ ഭാഗ്യശാലികളെ കണ്ടെത്തി. എന്നാൽ ഇത്തവണ ഒരാൾക്കല്ല, ഒരു കൂട്ടം പേർക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. മലപ്പുറം ജില്ലിയിലെ പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേനാംഗങ്ങൾ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
കുട്ടിമാളു, ബേബി, ശോഭ, പാർവതി, രാധ, ലക്ഷ്‌മി, ലീല, ബിന്ദു, ഷീജ, ചന്ദ്രിക, കാർത്യായനി എന്നിവരാണ് ഒന്നാം സമ്മാനം നേടിയ ഹരിത കർമ സേന അംഗങ്ങൾ.
MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത്. ഒരാൾ 25 രൂപ വീതം ഷെയറിട്ടാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റിന്‍റെ ഫലപ്രഖ്യാപനം നടത്തിയെങ്കിലും വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ലോട്ടറിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. മലപ്പുറം കുറ്റിപ്പുറത്തുള്ള മണി എന്ന ഏജന്‍റാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്.
അതിനാൽ തന്നെ പാലക്കാടാണോ, കുറ്റിപ്പറത്താണോ ഒന്നാം സമ്മാന വിജയി എന്നതിലായിരുന്നു സംശയം. ഇതിനിടെ ഹരിതകർമ സേനാംഗങ്ങൾ ടിക്കറ്റ് ഇന്ന് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് കേരളം കാത്തിരുന്ന ആ ഭാഗ്യശാലികളെ കണ്ടെത്താനായത്.
ബുധനാഴ്‌ച ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. 5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. MA 475211, MB 219556, MC 271281, MD 348108, ME 625250 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് സമ്മാനം ലഭിക്കുക.
മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. സമ്മാനാര്‍ഹമായ മറ്റ് ടിക്കറ്റ് വിവരങ്ങള്‍ ചുവടെ:
സമാശ്വാസ സമ്മാനം (1,00,000/-)
MA 200261, MC 200261, MD 200261, ME 200261