കേരളം

kerala

ETV Bharat / state

മനസില്‍ മാത്രമല്ല, വീട് നിറയെ റഫിയുടെ പാട്ടോർമകൾ, കോയ റേഡിയോ കോയക്കയായ കഥ - കല്ലായിയില്‍ റേഡിയോ റിപ്പയറിങ്ങ് കട

മുഹമ്മദ് റഫിയുടെ ഗ്രാമഫോൺ റെക്കോർഡുകളുടെ അമൂല്യ ശേഖരവും അൻപതോളം പഴയകാല റേഡിയോകളും കുളങ്ങര പീടികയിലെ വീട്ടില്‍ നിധി പോലെ കാത്തു സൂക്ഷിക്കുന്നുണ്ട് ഈ ആരാധകൻ.

mohammed rafi  mohammad rafi death anniversary  മുഹമ്മദ് റാഫി  മുഹമ്മദ് റാഫി ചരമ വാര്‍ഷികം  മുഹമ്മദ് റാഫി സ്പെഷ്യല്‍ സ്റ്റോറി
മനസില്‍ മാത്രമല്ല, വീട് നിറയെ റഫിയുടെ പാട്ടോർമകൾ, കോയ റേഡിയോ കോയക്കയായ കഥ

By

Published : Jul 31, 2021, 4:22 PM IST

Updated : Jul 31, 2021, 6:58 PM IST

കോഴിക്കോട്: ആരെയും ഗായകനാക്കുന്ന അതുല്യ സംഗീത ധാര, അതായിരുന്നു മുഹമ്മദ് റഫിയെന്ന ഗായകൻ. ആ മാന്ത്രിക സ്വരം പതിനായിരങ്ങളെ സംഗീതാസ്വാദനത്തിന്‍റെ മറ്റൊരു ലോകത്തേക്ക് ആനയിച്ചു. സംഗീതം ജീവശ്വാസം പോലെ കരുതുന്ന കോഴിക്കോടിനും പറയാനുണ്ട് റഫിയോടുള്ള ആരാധനയുടെ കഥകൾ.

മനസില്‍ മാത്രമല്ല, വീട് നിറയെ റഫിയുടെ പാട്ടോർമകൾ, കോയ റേഡിയോ കോയക്കയായ കഥ

കോഴിക്കോട് കല്ലായിയില്‍ പച്ചക്കറി കച്ചവടക്കാരനായിരുന്ന കോയ, റേഡിയോ റിപ്പയറായതിന് പിന്നിലുമുണ്ട് അങ്ങനെയൊരു കഥ. മുഹമ്മദ് റഫിയുടെ ഓർമകൾക്ക് 41 വയസ് തികയുമ്പോൾ ആ പഴയ കഥയ്ക്ക് വീണ്ടും ജീവൻ വെയ്ക്കുകയാണ്.

also read: അനുസ്യൂതമൊഴുകുന്ന അതുല്യ സംഗീത ധാര ; റഫിയുടെ ഓർമകൾക്ക് 41 വയസ്‌

മുഹമ്മദ് റഫിയുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം റേഡിയോയ്ക്ക് പിന്നാലെ പോയതാണ് കോയ. റോഡിയോ വാങ്ങുക മാത്രമല്ല, സ്വയം റേഡിയോ നന്നാക്കി പഠിക്കുകയും ചെയ്തു. പിന്നീട് കല്ലായിയില്‍ റേഡിയോ റിപ്പയറിങ്ങ് കടയും തുടങ്ങി. അങ്ങനെ കോയ, റേഡിയോ കോയക്കയായി.

also read: മാന്ത്രിക ശബ്ദം..റഫിയുടെ പിറന്നാൾ ഓർമയിൽ

മുഹമ്മദ് റഫിയുടെ ഗ്രാമഫോൺ റെക്കോർഡുകളുടെ അമൂല്യ ശേഖരവും അൻപതോളം പഴയകാല റേഡിയോകളും കുളങ്ങര പീടികയിലെ വീട്ടില്‍ നിധി പോലെ കാത്തു സൂക്ഷിക്കുന്നുണ്ട് ഈ ആരാധകൻ. അഞ്ചാം വയസില്‍ കേൾക്കാൻ തുടങ്ങിയതാണ് റഫിയുടെ പാട്ടുകൾ.. കോയക്ക ഇന്നും അത് തുടരുകയാണ്.

Last Updated : Jul 31, 2021, 6:58 PM IST

ABOUT THE AUTHOR

...view details