കോഴിക്കോട്:മോഡല്‍ ഷഹാനയുടെ ആത്മഹത്യയിൽ ഭർത്താവ് സജാദ് പ്രതിയെന്ന് കുറ്റപത്രം. ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ഷഹാനയുടെ ഡയറിക്കുറിപ്പുകളിൽ നിന്നും ലഭിച്ച തെളിവുകൾ മുൻനിർത്തിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.
മോഡല്‍ ഷഹാനയുടെ ആത്മഹത്യ: ഭർത്താവ് സജാദ് കുറ്റക്കാരന്‍, വഴിത്തിരിവായത് ഡയറിക്കുറിപ്പുകള്‍ - മോഡല്‍ ഷഹാനയുടെ ആത്മഹത്യയില്‍ കുറ്റപത്രം പുറത്ത്
മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് ചുമത്തിയത്.
മരിച്ച ദിവസം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും ഇതില്‍ പറയുന്നു. സജാദിനെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് ചുമത്തിയത്. പറമ്പിൽ ബസാറിന് സമീപം ഭർത്താവ് സജാദിനൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു ഷഹാന. മേയ് 13 ന് പുലർച്ചെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിൽ സജാദിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ആത്മഹത്യയാണെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെങ്കിലും ഭർത്താവിൽ നിന്നുള്ള പീഡനമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. ഷഹാനയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ നിന്നാണ് പീഡനത്തിന്‍റെ വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചത്. സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ ലഹരി വിൽപ്പന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
TAGGED:
model shahana death