കോഴിക്കോട്:അസാധാരണ കാലത്തെ ദിനാചരണങ്ങളും വ്യത്യസ്‌തമാവുകയാണ്. പുസ്‌തകങ്ങൾ തേടിപ്പോകാൻ പറ്റാത്ത കുട്ടികൾക്ക് വീടുകളിൽ വായന സൗകര്യം ഒരുക്കുകയാണ് ഈ വായനദിനം. പനങ്ങാട് നോർത്ത് എ.യു.പി സ്‌കൂൾ അധ്യാപകരാണ് സഞ്ചരിക്കുന്ന ലൈബ്രറിയുമായി രംഗത്തിറങ്ങിയത്.
സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങളാണ് വീടുകളിലേക്ക് എത്തിക്കുന്നത്. ഒന്ന് മുതൽ ഏഴ് വരെയുള്ള വിദ്യാർഥികൾക്ക് അവരുടെ ഇഷ്ടപ്പെട്ട പുസ്‌തകങ്ങൾ എത്തിക്കാനാണ് അധ്യാപകരുടെ ശ്രമം. സ്‌കൂൾ മാനേജർ പി കെ ചന്ദ്രമതിയാണ് സഞ്ചരിക്കുന്ന ലൈബ്രറി ഫ്ലാഗ് ഓഫ് ചെയ്‌തത്.