കോഴിക്കോട്:ബാലുശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദന കേസില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 29 പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് എന്നിവരാണ കസ്റ്റഡിയിലുള്ള രണ്ടു പേര്‍, മറ്റു മൂന്ന് പേരുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബാലുശ്ശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളായ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമാണ് പാലൊളിമുക്കില്‍ നിന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്‌ണു രാജിനെ 30 പേരടങ്ങുന്ന സംഘം മര്‍ദനത്തിനിരയാക്കിയത്.
ജിഷ്‌ണുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും പൊലീസിന്‍റെ എഫ് ഐ ആറില്‍ പറയുന്നു. രണ്ട് മണിക്കൂറാണ് ജിഷ്‌ണുവിനെ സംഘം മര്‍ദിച്ചത്. ബാലുശ്ശേരി മേഖലയിലുണ്ടായിരുന്ന എസ്.ഡി.പി.ഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്നരോപിച്ചാണ് ജിഷ്ണു രാജിനെ സംഘം മര്‍ദിച്ചത്.