കേരളം

kerala

കോഴിക്കോട് യു.ഡി.എഫിന്‍റെ തുറുപ്പുചീട്ട് എം.കെ രാഘവൻ തന്നെ

By

Published : Feb 10, 2019, 9:13 PM IST

വികസന നായകനെന്ന മുഖമുദ്രയുളള സിറ്റിങ് എം.പിയെക്കാൾ നല്ലൊരു സ്ഥാനാർത്ഥി കോഴിക്കോട് വേറെയില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതും എം.കെ രാഘവന്‍റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുന്നു.

എം കെ രാഘവൻ

സംസ്ഥാനത്ത് ഒരു മുന്നണിയും ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എം.പി കൂടിയായ എം.കെ രാഘവൻ മത്സരിക്കുമെന്നത് ഏതാണ്ട് ഉറപ്പായി. എം.കെ രാഘവനോളം മികച്ച യു.ഡി.എഫ് സ്ഥാനാർത്ഥി വേറെ ഇല്ലെന്ന നിലപാടിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം.

വികസന നായകനെന്ന മുഖമുദ്രയുളള സിറ്റിങ് എം.പിയെക്കാൾ നല്ലൊരു സ്ഥാനാർത്ഥി കോഴിക്കോട് വേറെയില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതും രാഘവൻ തന്നെ സ്ഥാനാർത്ഥിയായി വീണ്ടും എത്തുമെന്ന സൂചനയാണ് നൽകുന്നത്.നിലവിൽ എല്ലാവിഭാഗങ്ങൾക്കും സ്വീകാര്യനായ എം.കെ രാഘവൻ തന്നെ ഇത്തവണയും മത്സരരംഗത്ത് ഉണ്ടാകണമെന്നാണ് കഴിഞ്ഞയാഴ്ച ചേർന്ന യു.ഡി.എഫ് ജില്ലാ യോഗം തീരുമാനിച്ചത്.

കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിൽ എം.കെ രാഘവൻ ഉണ്ടാക്കിയെടുത്ത ജനസ്വീകാര്യത വോട്ടാക്കി മാറ്റാനുള്ള ശ്രമം ഇവിടെ നേരത്തെ മുതൽ ആരംഭിച്ചിരുന്നു. എം.കെ രാഘവൻ വീണ്ടും രംഗത്ത് ഇറങ്ങിയാൽ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ കോഴിക്കോട് നിലനിർത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ഉന്നത നേതാക്കൾ.

കോഴിക്കോട് ലോക്സഭ തെരഞ്ഞെടുപ്പ്



ABOUT THE AUTHOR

...view details