കോഴിക്കോട്:പരസ്യവിമര്‍ശനത്തിന്‍റെ പേരില്‍ മുസ്‌ലിം ലീഗില്‍ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പ് നേരിടേണ്ടി വന്ന കെ എം ഷാജിക്ക് പിന്തുണയുമായി എം കെ മുനീര്‍ എംഎല്‍എ. ഷാജിയുടെ പ്രസ്‌താവനയുടെ പേരില്‍ വലിയ പൊട്ടിത്തെറിയുണ്ടാകില്ല. കാര്യപ്രസക്തമായ കാര്യങ്ങൾ മാത്രമാണ് ഷാജി സംസാരിക്കാറുളളത്.
പൊട്ടിത്തെറിയുണ്ടാവില്ല, കെഎം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ': എം കെ മുനീര്‍ - കെ എം ഷാജി മുസ്ലീം ലീഗ് വിമര്‍ശനം
ലീഗ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയതിന് കെ എം ഷാജിക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ എംഎല്‍എയ്‌ക്ക് പിന്തുണയുമായി എം കെ മുനീര്‍ എംഎല്‍എ രംഗത്തെത്തിയത്.
പുറത്തു വന്നത് അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രം. വിഷയത്തില്‍ പൊതു ചര്‍ച്ചകള്‍ ആവശ്യമുള്ളതല്ല. സാദിഖലി തങ്ങളുമായി സംസാരിക്കുന്ന ഷാജി പാര്‍ട്ടി ഫോറത്തിലും വിശദീകരണം നല്‍കും. കെ എം ഷാജിക്കെതിരായി പികെ ഫിറോസ് നടത്തിയ പരാമര്‍ശം അദ്ദേഹത്തിനും ബാധകമാണെന്നും എംകെ മുനീര്‍ പറഞ്ഞു.
ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ആശങ്കയുണ്ടാക്കുന്നത്: ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ലജ്ജാകരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവില്‍ കാണുന്നത് പോലുള്ള വെല്ലുവിളിയാണ് രണ്ട് ഭരണഘടന സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടാവുന്നത്. ആശങ്കയുണ്ടാക്കുന്ന ഈ വിഷയം അവസാനിപ്പിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.