കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര നടപടിയിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎ. പിഎഫ്‌ഐ നിരോധിച്ചത് കൊണ്ട് എല്ലാ പ്രശ്‌നങ്ങളും അവസാനിക്കില്ലെന്നും ആർഎസ്‌എസിനും കടിഞ്ഞാണിടണം എന്നും അദ്ദേഹം പറഞ്ഞു.
'പോപ്പുലർ ഫ്രണ്ട് നിരോധിച്ചത് കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല'; ആർഎസ്‌എസിനും കടിഞ്ഞാണിടണമെന്ന് എംകെ മുനീർ - എംകെ മുനീർ
കേന്ദ്ര സർക്കാർ പിഎഫ്ഐ നിരോധിച്ച നടപടിയെ സ്വാഗതം ചെയ്‌ത് എം.കെ മുനീർ. ആർഎസ്‌എസിനും കടിഞ്ഞാണിടണമെന്ന് അദ്ദേഹം പറഞ്ഞു.
'പോപ്പുലർ ഫ്രണ്ട് നിരോധിച്ചത് കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല'; ആർഎസ്‌എസിനും കടിഞ്ഞാണിടണമെന്ന് എം.കെ മുനീർ
പണ്ട് ആര്‍എസ്‌എസും നിരോധിച്ചിരുന്നു. പക്ഷേ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെയാണ് അവര്‍ തിരികെ വന്നത്. പുതുതലമുറയെ വഴി തെറ്റിക്കുന്നവരെ ഒന്നും പ്രവർത്തിക്കാൻ അനുവദിക്കരുത്.
ഒന്ന് നിരോധിക്കുമ്പോൾ മറ്റൊന്നായി മാറുന്ന അവസ്ഥയാണ്. തക്കതായ കാരണങ്ങൾ കാണിച്ച് പിഎഫ്‌ഐയെ നിരോധിച്ച സർക്കാർ തീരുമാനത്തെ അനുകൂലിക്കുകയാണെന്നും മുനീർ പറഞ്ഞു.