കേരളം

kerala

ETV Bharat / state

കെ സുധാകരന്‍റേത് ചരിത്രം വായിക്കാതെയുള്ള പ്രതികരണം : എംകെ മുനീർ - കെ സുധാകരന്‍ നെഹ്‌റു വിവാദ പ്രസ്‌താവന

ചരിത്രം മുഴുവൻ വായിക്കാതെയുള്ള പ്രതികരണമാണ് കെ സുധാകരന്‍റേതെന്ന് എംകെ മുനീർ

MK Muneer MLA  K Sudhakaran  K Sudhakaran RSS Praising Comment  RSS  Muslim league  പാര്‍ട്ടി  എംകെ മുനീര്‍  മുസ്‌ലിംലീഗ്  കൊടുവള്ളി  എംഎല്‍എ  കോഴിക്കോട്  രാഹുൽ ഗാന്ധി  കെപിസിസി പ്രസിഡന്‍റ്  കോൺഗ്രസ്‌  നെഹ്‌റു
സുധാകരന്‍റേത് ചരിത്രം വായിക്കാതെയുള്ള പ്രതികരണം: എംകെ മുനീർ

By

Published : Nov 14, 2022, 5:50 PM IST

കോഴിക്കോട് : ആര്‍എസ്എസ് അനുകൂല പ്രസ്‌താവന നടത്തിയ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റേത് ചരിത്രം മുഴുവൻ വായിക്കാതെയുള്ള പ്രതികരണമാണെന്ന് മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എംകെ മുനീർ. ആർഎസ്എസ് ചിന്തയുള്ളവർ പാര്‍ട്ടിക്ക് പുറത്തേക്ക് പോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവർക്കും ഒരേ സ്വരമായിരിക്കണം. മതേതരത്വം പഠിപ്പിക്കുന്നതിന് കോൺഗ്രസ്‌ രാജ്യം മുഴുവൻ നെഹ്‌റു സ്‌കൂള്‍ തുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംകെ മുനീര്‍ മാധ്യമങ്ങളെ കാണുന്നു

ABOUT THE AUTHOR

...view details