കോഴിക്കോട്: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തെഹ്ലിയെ നീക്കിയതിൻ്റെ കാരണം അറിയില്ലെന്ന് എം.കെ മുനീർ. തീരുമാനമെടുത്തത് മുസ്ലിം ലീഗിൻ്റെ ദേശീയ നേതൃത്വമാണ്. ഫാത്തിമ അച്ചടക്ക ലംഘനം നടത്തിയോ എന്നറിയില്ലെന്നും 26ന് ചേരുന്ന പ്രവർത്തക സമിതി വിഷയം ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞു.
ഫാത്തിമ തെഹ്ലിയക്കെതിരായ നടപടി; കാരണമറിയില്ലെന്ന് എം.കെ മുനീർ - എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ്
ഫാത്തിമ അച്ചടക്ക ലംഘനം നടത്തിയോ എന്നറിയില്ലെന്നും 26ന് ചേരുന്ന പ്രവർത്തക സമിതി വിഷയം ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞു.

ഫാത്തിമ തെഹ്ലിയക്കെതിരായ നടപടി; കാരണമറിയില്ലെന്ന് എം.കെ മുനീർ
കഴിഞ്ഞ ദിവസമാണ് അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തെഹ്ലിയെ മാറ്റിയതായി മുസ്ലിം ലീഗം ദേശിയ പ്രസിഡന്‍റ് പ്രൊഫ. കെ.എം ഖാദർ മൊയ്‌തീൻ അറിയിച്ചത്. ഹരിത വിഷയത്തിൽ ഹരിതയുടെ സംസ്ഥാന ഭാരവാഹികൾക്ക് തെഹ്ലിയ ശക്തമായ പിന്തുണ നൽകിയിരുന്നു.
Also Read: മോദി അമേരിക്കയിലേക്ക്; ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും