കേരളം

kerala

ETV Bharat / state

ബഷീര്‍ അനശ്വര സാഹിത്യകാരനെന്ന് പി.എസ് ശ്രീധരന്‍ പിള്ള - sreedharan pillai about basheer news

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മിദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മിസോറാം ഗവർണർ പിഎസ് ശ്രീധരന്‍ പിള്ള

ബഷീറിനെ കുറിച്ച് ശ്രീധരന്‍ പിള്ള വാര്‍ത്ത  ബഷീര്‍ ഫെസ്റ്റ് വാര്‍ത്ത  sreedharan pillai about basheer news  bashir fest news
പിഎസ് ശ്രീധരന്‍ പിള്ള

By

Published : Feb 1, 2021, 5:18 PM IST

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ അനശ്വരനായ സാഹിത്യകാരനാണെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരന്‍ പിള്ള. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ബേപ്പൂർ ഹെറിറ്റേജ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ഇത്തവണ 40 ദിവസത്തെ ആഘോഷ പരിപാടികളാണ് നടക്കുക.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മിദിനാഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക സമ്മേളനം

എ പ്രദീപ് കുമാർ എംഎല്‍എ അധ്യക്ഷത വഹിച്ചു. എഐഎംഎ കേരള ജനറൽ സെക്രട്ടറി രവീന്ദ്രൻ പൊഴിയൂർ, പ്രസിഡൻ്റ് എകെ പ്രശാന്ത്, മുതിർന്ന മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ തുടങ്ങിയവർ സംസാരിച്ചു. ഓൺലൈനായും, കോഴിക്കോട് നഗരത്തിലും ബേപ്പൂരിലുമായാണ് ആഘോഷ പരിപാടികള്‍ നടക്കുക.

ABOUT THE AUTHOR

...view details