കോഴിക്കോട്:ബേപ്പൂരിൽ നിന്ന് കാണാതായ ബോട്ട് കണ്ടെത്തി. മംഗലാപുരം ഭാഗത്തു നിന്നാണ് ബോട്ട് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. മെയ് അഞ്ചിനാണ് 15 മത്സ്യത്തൊഴിലാളികളുമായി ബോട്ട് ബേപ്പൂരിൽ നിന്ന് പുറപ്പെട്ടത്. കെ.പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണിത്.
കൂടുതൽ വായനയ്‌ക്ക്:ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി
അതേസമയം ലക്ഷദ്വീപിനടുത്ത് വച്ച് കാണാതായ ബോട്ടിലെ മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെയാണ് കണ്ടെത്തിയത്. ഒരാളെക്കുറിച്ച് വിവരമൊന്നുമില്ല. കടമത്ത് ദ്വീപിൽ വെച്ചാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് അപകടത്തിൽ പെട്ടതോടെ ഇവർ കരയിലേക്ക് നീന്തി കയറുകയായിരുന്നു. കോസ്റ്റ് ഗാർഡ് കപ്പലിൽ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്:ലക്ഷദ്വീപ് ബോട്ട് അപകടം; കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി