കോഴിക്കോട്: ന്യൂനപക്ഷ വകുപ്പിന്‍റെ ഫണ്ട് വിതരണത്തില്‍ അപാകതയുണ്ടെന്ന ക്രിസ്‌ത്യന്‍ വിഭാഗത്തിന്‍റെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് മന്ത്രി കെ.ടി ജലീല്‍. കോശി കമ്മീഷൻ റിപ്പോർട്ട് വന്നാൽ പ്രത്യേക പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ ഹജ്ജിന് അനുമതി ലഭിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കരിപ്പൂരിലും ഹജ്ജ് പുറപ്പെടൽ കേന്ദ്രം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.ടി ജലീൽ പറഞ്ഞു.
ന്യൂനപക്ഷ ഫണ്ട് വിതരണം; ക്രിസ്‌ത്യന്‍ വിഭാഗത്തിന്‍റെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് കെ.ടി ജലീല്‍ - k t jaleel latest news
കരിപ്പൂരിലും ഹജ്ജ് പുറപ്പെടൽ കേന്ദ്രം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി.
ന്യൂനപക്ഷ ഫണ്ട് വിതരണം; ക്രിസ്‌ത്യന്‍ വിഭാഗത്തിന്‍റെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് കെ ടി ജലീല്‍
കാലിക്കറ്റ് സര്‍വകലാശാല അധ്യാപക നിയമനത്തില്‍ പരാതി ഉയർന്നിട്ടില്ലെന്നും സേവ് യൂനിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി യൂനിവേഴ്‌സിറ്റികളിൽ നടക്കുന്ന നല്ല കാര്യങ്ങളെ എതിർക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ എ എന്‍ ഷംസീറിന്‍റെ ഭാര്യക്ക് ജെആര്‍എഫ് യോഗ്യതയുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞു.