കേരളം

kerala

ETV Bharat / state

കാർഷിക കടങ്ങൾ യഥാർഥ കർഷകർക്ക് മാത്രമെന്ന് മന്ത്രി വി എസ് സുനിൽകുമാർ - കൃഷി മന്ത്രി

"കേന്ദ്ര ബജറ്റ് കാർഷിക മേഖലക്ക് നിരാശാജനകം"

വി എസ് സുനിൽകുമാർ

By

Published : Jul 6, 2019, 1:56 PM IST

കോഴിക്കോട്:കാർഷിക കടങ്ങൾ യഥാർഥ കർഷകർക്ക് മാത്രം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. നിലവിലെ വായ്‌പാ കണക്കുകൾ പരിശോധിച്ചാൽ കാർഷിക വായ്‌പ കൈപറ്റുന്നവരും കർഷകരുടെ എണ്ണവും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡ് സ്‌കീമിൽ കേരളത്തിലെ എല്ലാ കർഷകരെയും ഉൾപ്പെടുത്തുന്നതിനുള്ള സംസ്ഥാന ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് തടയാൻ നടപടി സ്വീകരിക്കും. കേന്ദ്ര ബജറ്റ് കാർഷിക മേഖലക്ക് നിരാശാജനകമാണെന്നും കർഷകർക്ക് സഹായങ്ങൾ നൽകുന്ന ഒരു പദ്ധതി പോലുമില്ലെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details