കോഴിക്കോട്: നിലവിലെ മദ്യ നയം മാർച്ച് 31വരെ ബാധകമാണെന്നും തുടർന്നുള്ള നയം സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ. എല്ലാ വർഷവും മദ്യ നയം പ്രഖ്യാപിക്കുമെന്നും സാധാരണ നിലയിലുള്ള നടപടിക്രമം മാത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ മദ്യ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ - മന്ത്രി ടി.പി രാമകൃഷ്ണൻ
ജമാ അത്ത് ഇസ്ലാമിക്ക് കടന്നുവരാനുള്ള അവസരം ലീഗ് ഒരുക്കുന്നുവെന്നും ബി.ജെ.പിയുടെ വർഗീയ താൽപര്യങ്ങൾക്ക് ഊർജം പകരരുതെന്നും ടി.പി.രാമകൃഷ്ണൻ
![പുതിയ മദ്യ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ Minister TP Ramakrishnan about liquor policy liquor policy മദ്യനയത്തിൽ തീരുമാനം മന്ത്രി ടി.പി രാമകൃഷ്ണൻ കോഴിക്കോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10012469-895-10012469-1608968814672.jpg)
മദ്യനയത്തിൽ തീരുമാനമായില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ
ജമാ അത്ത് ഇസ്ലാമിക്ക് കടന്നുവരാനുള്ള അവസരം ലീഗ് ഒരുക്കുന്നുവെന്നും ബി.ജെ.പിയുടെ വർഗീയ താൽപര്യങ്ങൾക്ക് ഊർജം പകരരുതെന്നും ടി.പി.രാമകൃഷ്ണൻ
പി.കെ കുഞ്ഞാലിക്കുട്ടി തിരിച്ചു വരുന്നതും പോകുന്നതും പാർട്ടിക്ക് വിഷയമല്ല ലീഗിൻ്റെ നയത്തിൽ മാറ്റമുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്‍റെ നിലപാട് ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് വിഷയം. ജമാ അത്ത് ഇസ്ലാമി ബന്ധം ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ബന്ധം ഇനിയും തുടരണോ എന്ന് ലീഗ് തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു. ജമാ അത്ത് ഇസ്ലാമിക്ക് കടന്നുവരാനുള്ള അവസരം ലീഗ് ഒരുക്കുന്നുവെന്നും ബി.ജെ.പിയുടെ വർഗീയ താൽപര്യങ്ങൾക്ക് ഊർജം പകരരുതെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.