കോഴിക്കോട് : സി പി എമ്മിന് ഫണ്ടുണ്ടാക്കാനുള്ള ഏജന്‍സിയാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് സൊസൈറ്റിയെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ടെന്‍ഡര്‍ വിളിക്കാതെയാണ് ഊരാളുങ്കലിന് പല കരാറുകളും നല്‍കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് സൊസൈറ്റിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും ഫിറോസ് ചോദിച്ചു.
മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് പി.കെ ഫിറോസ് - സര്‍ക്കാറിനെ വിമര്‍ശിച്ച് പി കെ ഫിറോസ്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് സൊസൈറ്റിയിലൂടെ സിപിഎം പണം സമാഹരിക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പി.കെ ഫിറോസ്
also read: ഭീമനടി-ചിറ്റാരിക്കല്‍ റോഡ് നവീകരണം ഇഴയുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍
കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബന്ധുവെന്ന നിലയിലും സ്വന്തം പാര്‍ട്ടിയെന്ന നിലയിലും മുഖ്യമന്ത്രിയാണ് റിയാസിനെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിയാസിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ഫിറോസ് മുന്നറിയിപ്പ് നൽകി.