കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വ്യക്തിഹത്യയെ കേരളം അംഗീകരിക്കില്ല.ഭാവിയിൽ വലിയ പ്രഹരമായിരിക്കും യുഡിഎഫിന് നേരിടേണ്ടി വരികയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ വ്യക്തിഹത്യ കേരളം അംഗീകരിക്കില്ല: മുഹമ്മദ് റിയാസ് - മുഖ്യമന്ത്രിയും സ്വര്‍ണക്കടത്തും
'2021ലെ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് യുഡിഎഫ് പാഠം പഠിച്ചില്ല. തൃക്കാക്കരയിൽ യുഡിഎഫിന്‍റെ വിജയത്തിന് പിന്നില്‍ മണ്ഡലത്തിലുണ്ടായ സഹതാപ തരംഗമാണ്'
മുഖ്യമന്ത്രിക്കെതിരായ വ്യക്തിഹത്യയോട് കേരളം സഹകരിക്കില്ല : മന്ത്രി മുഹമ്മദ് റിയാസ്
2021ലെ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് യുഡിഎഫ് പാഠം പഠിച്ചിട്ടില്ല. തൃക്കാക്കരയിൽ യുഡിഎഫിന്‍റെ വിജയത്തിന് പിന്നില്‍ മണ്ഡലത്തിലുണ്ടായ സഹതാപ തരംഗമാണ്. എന്നാല്‍ ഇതുവച്ച് തിരിച്ചുവന്നു എന്ന് സ്ഥാപിക്കാനാണ് യുഡിഎഫ് നിലവില്‍ ശ്രമിക്കുന്നത്. എന്നാല്‍ കനത്ത തിരിച്ചടിയാണ് ഭാവിയില്‍ നേരിടേണ്ടിവരിക.
സ്വപ്‌നയുടെ ആരോപണവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
Last Updated : Jun 11, 2022, 3:21 PM IST