കോഴിക്കോട്: വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വൈത്തിരി മോഡൽ ജനകീയ ഇടപെടൽ വേണമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പ് സ്ഥാപിക്കുന്ന പ്രതിരോധ മാർഗങ്ങൾ പരിപാലിക്കുന്നതിൽ വീഴ്‌ച വരുന്നുണ്ട്. മാധവ് ഗാഡ്‌ഗിൽ മലയോര ജനതയുടെ മനസിൽ തീ കോരിയിട്ട ആളാണ്. അന്ന് മുതലാണ് പശ്ചിമഘട്ടത്തിലെ കര്‍ഷകർക്കിടയില്‍ ആശങ്ക ഉയര്‍ന്നത്.
'വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ വൈത്തിരി മോഡല്‍ ഇടപെടല്‍ വേണം' : മന്ത്രി എകെ ശശീന്ദ്രന്‍ - മാധവ് ഗാഡ്‌ഗിൽ
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നും ഇരു വിഭാഗങ്ങള്‍ക്കും ഒരേ പോലെ പ്രാധാന്യം നല്‍കുന്നു എന്നും മന്ത്രി എകെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു
മന്ത്രി എകെ ശശീന്ദ്രന്‍
മനുഷ്യനും മൃഗത്തിനും ഒരേ പോലെ പ്രാധാന്യം നൽകുന്നു. ഇക്കാര്യത്തിൽ സമന്വയത്തിന്‍റെ പാതയാണ് താൻ സ്വീകരിക്കാറുള്ളത്. മൃഗങ്ങൾക്കും മനുഷ്യർക്കും അവകാശങ്ങളുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.