കേരളം

kerala

ETV Bharat / state

വിഴിഞ്ഞം പദ്ധതിയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ - Minister Ahmed Devarkovil

സമരത്തോട് സർക്കാരിന് അടിച്ചമർത്തൽ നയമില്ലെന്നും അക്രമത്തിന് കൂട്ടുനിന്നവർ ആരായാലും ശിക്ഷിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു

മന്ത്രി അഹമ്മദ് ദേവർകോവിൽ  വിഴിഞ്ഞം പദ്ധതി  വിഴിഞ്ഞം പദ്ധതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല  വിഴിഞ്ഞം വാർത്തകൾ  വിഴിഞ്ഞം സമരം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala news  malayalam news  vizhinjam news  vizhinjam protest  Minister Ahmed Devarkovil  Ahamed Devarkovil about vizhinjam project
എന്ത് പ്രതിസന്ധി ഉണ്ടായാലും വിഴിഞ്ഞം പദ്ധതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല: മന്ത്രി അഹമ്മദ് ദേവർകോവിൽ

By

Published : Dec 1, 2022, 2:21 PM IST

കോഴിക്കോട്:വിഴിഞ്ഞം പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടു പോകില്ലെന്ന് ആവർത്തിച്ച് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. എന്ത് പ്രതിസന്ധി ഉണ്ടായാലും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല. സമരത്തോട് സർക്കാരിന് അടിച്ചമർത്തൽ നയമില്ലെന്നും അക്രമത്തിന് കൂട്ടുനിന്നവർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും മന്ത്രി കോഴിക്കോട് പ്രതികരിച്ചു.

മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധമാണ് വിഴിഞ്ഞത്ത് നടന്നത്. സമരക്കാർ പൊലീസ്‌ സ്‌റ്റേഷൻ ഉൾപ്പടെ ആക്രമിക്കുകയും ഇതേ തുടർന്ന് സർക്കാർ കനത്ത പൊലീസ് സന്നാഹത്തെ സംഘർഷ പ്രദേശത്ത് വിന്യസിപ്പിക്കുകയും ചെയ്‌തിരുന്നു. സമരം ഒത്തുതീർപ്പാക്കാൻ ഇതുവരെ നടന്ന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിലപാട് വ്യക്തമാക്കിയത്.

ABOUT THE AUTHOR

...view details