കോഴിക്കോട്:പോലൂരില്‍ അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് സന്ദര്‍ശിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍. ആവശ്യമായ നടപടികള്‍ അതിവേഗം സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. രാവിലെ എട്ടരോടെയാണ് മന്ത്രിയെത്തിയത്.
ശബ്‌ദത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടുമെന്ന് എ.കെ ശശീന്ദ്രന്‍ ഉറുപ്പുനല്‍കി. ശബ്‌ദം കേട്ടതിനെ തുടര്‍ന്ന് രാത്രിയില്‍ അയല്‍വീടിനെയാണ് രണ്ട് ദിവസമായി കുടുംബാംഗങ്ങള്‍ ആശ്രയിക്കുന്നത്. രണ്ടാഴ്ച്ച മുന്‍പാണ് വീട്ടിനുള്ളില്‍ നിന്ന മുഴക്കത്തോടെയുള്ള ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്.