കോഴിക്കോട്: 14,000-ത്തോളം കോഴി കുഞ്ഞുങ്ങളെ കയറ്റി വന്ന മിനിലോറി മറിഞ്ഞു. കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ ഇന്ന് (24-06-2022) പുലര്‍ച്ചെ രണ്ടര മണിക്കായിരുന്നു അപകടം. മൈസൂരില്‍ നിന്നും മഞ്ചേരിയിലേക്ക് വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
14,000 കോഴിക്കുഞ്ഞുങ്ങളുമായി എത്തിയ മിനി ലോറി മറിഞ്ഞു - കോഴിക്കോട് മിനിലോറി അപകടത്തില്‍പ്പെട്ടു
മൈസൂരില്‍ നിന്നും മഞ്ചേരിയിലേക്ക് വന്ന വാഹനമാണ് താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ അപകടത്തില്‍പ്പെട്ടത്
14,000 കോഴിക്കുഞ്ഞുങ്ങളുമായി എത്തിയ മിനി ലോറി മറിഞ്ഞു
അപകടത്തില്‍ നിരവധി കോഴി കുഞ്ഞുങ്ങള്‍ ചത്തതായാണ് വിവരം. സംഭവത്തില്‍ ആളപായങ്ങളില്ല. ശേഷിക്കുന്ന കോഴി കുഞ്ഞുങ്ങളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രദേശത്ത് ഗതാഗതം ഭാഗികമായി സ്‌തംഭിച്ചിരുന്നു. റോഡില്‍ മറിഞ്ഞ വാഹനം ക്രെയിന്‍ ഉപയോഗിച്ച് മാറ്റി പൊലീസ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.