കോഴിക്കോട്:പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്‌റ്റിൽ. പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴെ ഷൈജു ആണ് (41) അറസ്‌റ്റിലായത്. അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
പെൺകുട്ടിയെ മിമിക്രി പഠിപ്പിക്കാൻ എത്താറുള്ള സമയത്താണ് പീഡനം നടന്നത്. പഠനത്തിൽ താല്‌പര്യമില്ലാതായതിനെ തുടർന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്.തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.