കോഴിക്കോട്: മലബാർ മേഖലയിൽ പാല്‍സംഭരണം കുറച്ച് മിൽമ. 40 ശതമാനം സംഭരണമാണ് കുറച്ചത്. ക്ഷീര സംഘങ്ങളില്‍ നിന്ന് ഇന്ന് മുതൽ മിൽമ വൈകുന്നേരത്തെ പാല്‍ സംഭരിക്കില്ല. ലോക്ക്ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരം നടപടിയിലേക്ക് നീങ്ങിയത് എന്നാണ് വിശദീകരണം. ലോക്ക്ഡൗണായതോടെ, ദിവസവും നാല് ലക്ഷം ലിറ്റർ പാലാണ് മിച്ചം വരുന്നത്. ഇത് മുഴുവൻ പൊടിയാക്കി മാറ്റാനാവാത്തതും ഉത്പാദനത്തിന് അനുസരിച്ച് വിൽപനയില്ലാത്തതും വെല്ലുവിളിയായെന്നാണ് മിൽമയുടെ വിശദീകരണം.
പാല്‍സംഭരണം കുറച്ച് മില്‍മ: പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍ - ക്ഷീരകര്‍ഷകര്‍
ലോക്ക്ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തിലാണ് മില്‍മയുടെ നടപടി
പാല്‍സംഭരണം കുറച്ച് മില്‍മ: പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍
Also Read:ഗ്രാമ ജീവിതത്തിന്‍റെ നേർക്കാഴ്ച, കാണാം കർവാറിലെ റോക്ക് ഗാർഡൻ
സർക്കാർ മുൻകൈയെടുത്ത് പരിഹാരം കണ്ടില്ലെങ്കിൽ ക്ഷീരോത്പാദന മേഖലയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ബാക്കി വരുന്ന പാൽ വിറ്റഴിക്കാൻ പ്രാദേശിക വിപണിപോലുമില്ലാത്തത് ക്ഷീര കർഷകരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ലോൺ എടുത്ത് പശു വളർത്തൽ ആരംഭിച്ചവരെ സർക്കാർ തുണയ്ക്കുമെന്നത് മാത്രമാണ് കര്‍ഷകരുടെ ഏക പ്രതീക്ഷ.