കേരളം

kerala

ETV Bharat / state

ചെണ്ടകൊട്ട് കേമന്‍ മിത്തുവിനൊപ്പം ജനശ്രദ്ധ നേടി കെട്ടിയാട്ടക്കാര്‍ ; നാഗകാളി ക്ഷേത്ര മുറ്റത്ത് ഒരുമിച്ച് ഉണ്ണിക്കണ്ണന്മാരും മിഹാനും - kozhikode news updates

കുരുന്ന് പ്രായത്തില്‍ തെയ്യക്കാര്‍ക്കൊപ്പം ചെണ്ടകൊട്ടി വൈറലായ മിത്തുവിനെ കാണാന്‍ മനത്താനത്ത് ക്ഷേത്ര മുറ്റത്തെത്തി അഭിനന്ദും അഖിലും. മിത്തു വൈറലായതോടെ തങ്ങളെയും ജനം തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് ഇരുവരും. മിത്തു മികച്ച കലാകാരനാണെന്നും ഭാവിയില്‍ കൂടുതല്‍ പരിശീലനം നല്‍കണമെന്നും ഉണ്ണിക്കണ്ണന്മാര്‍

chenda mithu follow up  Mihan mithu famous in drum play in Kozhikode  ചെണ്ടകൊട്ട് കേമന്‍ മിത്തുവിനൊപ്പം  നാഗകാളി ക്ഷേത്രം  ഉണ്ണികണ്ണന്മാരും മിഹാനും  മനത്താനത്ത് ക്ഷേത്രം  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് ജില്ല വാര്‍ത്തകള്‍  കോഴിക്കോട് പുതിയ വാര്‍ത്തകള്‍  kozhikode news updates  latest news in kerala
നാഗകാളി ക്ഷേത്ര മുറ്റത്തും ഒരുമിച്ച് ഉണ്ണികണ്ണന്മാരും മിഹാനും

By

Published : Apr 10, 2023, 8:40 PM IST

നാഗകാളി ക്ഷേത്ര മുറ്റത്തും ഒരുമിച്ച് ഉണ്ണിക്കണ്ണന്മാരും മിഹാനും

കോഴിക്കോട് : തെയ്യക്കാർക്കൊപ്പം ചെണ്ട കൊട്ടി വൈറലായ രണ്ട് വയസുകാരൻ മിത്തുവിനെ ഓർമ്മയില്ലേ. അവനെ ആദ്യമായി കണ്ടെത്തിയതും വിശേഷങ്ങൾ പങ്കുവച്ചതും ഇടിവി ഭാരതാണ്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ആ റിപ്പോർട്ടിന് പിന്നാലെ പലരും അന്വേഷിച്ചത് ആ രണ്ട് കെട്ടിയാട്ടക്കാരെ കുറിച്ചായിരുന്നു.

അവർ ഉയർത്തി കാണിച്ചത് കൊണ്ടല്ലേ കുഞ്ഞ് ചെണ്ടക്കൊട്ടുകാരന്‍ വൈറലായത് എന്നായിരുന്നു പലരും ചോദിച്ചത്. അതിന് നിമിത്തമായ ആ രണ്ട് തെയ്യം കലാകാരന്മാരെ കാണണമെന്ന് പലരും ആവശ്യപ്പെട്ടു. അതിന് പിന്നാലെയാണ് അന്ന് ഉത്സവം നടന്ന അന്നശ്ശേരി മനത്താനത്ത് നാഗകാളി ക്ഷേത്രത്തിലേക്ക് അവർ വീണ്ടും എത്തിയത്. അതും മിത്തുവിനെ കാണാൻ.

ബാലുശ്ശേരി മങ്ങാട് സ്വദേശി അഖിലും നരിക്കുനി സ്വദേശി അഭിനന്ദുമാണ് അന്ന് കരുമകൻ - കരിയാത്തൻ വെള്ളാട്ട് കെട്ടിയാടിയത്. അടുത്ത് പോകാൻ ആദ്യം ഒന്ന് മടിച്ച് നിന്ന മിത്തു പിന്നീട് അവർക്കൊപ്പം ഒത്തുചേർന്നു. അന്നത്തെ കഥകൾ അറിയുന്ന രീതിയിൽ ഒക്കെ പറഞ്ഞറിയിക്കുവാനും ഈ രണ്ട് വയസും അഞ്ചുമാസവും പ്രായമുള്ള കുഞ്ഞ് ശ്രമിക്കുന്നുണ്ടായിരുന്നു.

കുഞ്ഞനൊപ്പം തങ്ങളെയും ജനങ്ങള്‍ തിരിച്ചറിഞ്ഞു:ചെറിയ ചെണ്ടയുടെ ആ വൃത്തത്തിൽ തന്നെ കൊട്ടിയത് കൊണ്ടാണ് ഈ കുഞ്ഞ് ചെണ്ടക്കാരനെ ശ്രദ്ധിച്ചതെന്ന് അഖിലും അഭിനന്ദും പറഞ്ഞു. താളം കൂടി ഒത്തുചേർന്നതോടെ മറ്റ് ചെണ്ടക്കാർക്ക് ഇടയിലേക്ക് എടുത്തുകൊണ്ടുവരികയായിരുന്നു. ഒരു പേടിയും ഇല്ലാതെ അവൻ നടത്തിയ പെർഫോമൻസാണ് തങ്ങളെയും വൈറലാക്കിയതെന്ന് ഇരുവരും പറഞ്ഞു. ആ റിപ്പോർട്ട് വന്നതോടെ കുറേ പേർ തങ്ങളെയും തിരിച്ചറിഞ്ഞു.

പല സ്ഥലങ്ങളിലും തെയ്യം കെട്ടാൻ എത്തുമ്പോൾ ആളുകൾ ഈ കാര്യം ചോദിക്കുന്നുണ്ടെന്നും ഈ കലാകാരന്മാർ പറഞ്ഞു. ഈ സംഭവത്തോടെ തങ്ങളുടെ ക്ഷേത്രത്തിന്‍റെ പേര് വലിയ തരത്തിൽ അറിയപ്പെടുകയും ജനശ്രദ്ധ ആകർഷിക്കുകയും ചെയ്‌തതില്‍ സന്തോഷമുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി അധികൃതരും അറിയിച്ചു. പ്രത്യേക കഴിവുള്ള ആ കുഞ്ഞിനെ ഭാവിയിൽ നല്ല പരിശീലനം നൽകി വളർത്തിയെടുക്കണമെന്നാണ് ഇവരുടെ അഭിപ്രായം.

ചെണ്ടക്കൊട്ട് വൈറലായതിന് ആധാരമായ കഥ ഇങ്ങനെ:മാർച്ച് 14നായിരുന്നു അന്നശ്ശേരി ശ്രീ മനത്താനത്ത് നാഗകാളി ക്ഷേത്രത്തിൽ ഉത്സവം നടന്നത്. ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് കരുമകൻ - കരിയാത്തൻ വെള്ളാട്ട് കെട്ടി ഒരുങ്ങിയത്. കെട്ടിയാട്ടക്കാർ കളി തുടങ്ങിയപ്പോഴാണ് തങ്ങളുടെ വാദ്യക്കാർക്ക് പുറമേ ഒരു കുഞ്ഞു ചെണ്ടക്കാരന്‍ അവരുടെ ശ്രദ്ധയിൽപ്പെട്ടത്.

മാറി നിന്ന് അവനും തകർത്ത് കൊട്ടുകയായിരുന്നു. അല്‍പം കഴിഞ്ഞപ്പോൾ കെട്ടിയാട്ടക്കാരിൽ ഒരാൾ അവൻ്റെ ചെണ്ടയുടെ താളം ശ്രദ്ധിച്ചു. കുഴപ്പമില്ലാത്ത നല്ല താള ബോധം. ഇതോടെ കൈപിടിച്ച് വാദ്യക്കാരുടെ അടുത്തേക്ക് നിർത്തി. ഒരു മയവുമില്ലാതെ അവൻ കൊട്ട് തുടർന്നു. അതോടെ കെട്ടിയാട്ടക്കാരൻ കുറച്ച് കൂടി മുന്നിലേക്ക് അവനെ പിടിച്ച് നിര്‍ത്തി. കുഞ്ഞു കൊട്ടുകാരന്‍ കൊട്ടിന്‍റെ താളത്തിനൊത്ത് ആടി.

ആട്ടത്തിൽ ലയിച്ച് കൊണ്ടുള്ള തകൃതിയായ ചെണ്ടകൊട്ട് ആരൊക്കെയോ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടു. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് ഈ കുഞ്ഞുകലാകാരനെ തേടി ഞങ്ങൾ ഇറങ്ങിയത്. പുതിയങ്ങാടി സ്വദേശി പ്രഭിലിന്‍റെയും അനുഷയുടെയും മകൻ മിഹാൻ ആണ് ഈ കുഞ്ഞുതാരം.

വീട്ടിൽ മിത്തു എന്ന് വിളിക്കുന്ന ഈ കുഞ്ഞിന് രണ്ട് വയസും നാലുമാസവും മാത്രമാണ് പ്രായം. അച്ഛനും അമ്മയും ജോലിയ്‌ക്ക് പോയപ്പോള്‍ അന്നശ്ശേരിയിലെ അമ്മയുടെ വീട്ടില്‍ നിര്‍ത്തിയ കുട്ടി അമ്മാവന്‍റെ കൂടെ ഉത്സവത്തിന് പോയതാണ് കുഞ്ഞുകലാകാരന്‍റെ കഴിവ് പുറത്തെടുക്കാന്‍ സാഹചര്യമൊരുക്കിയത്. അമ്മാവൻ്റെ കൂടെ ഉത്സവത്തിന് പോയ മിത്തു ചെണ്ട വേണമെന്ന് ആവശ്യപ്പെട്ടു.

also read:മേളപ്പെരുക്കത്തില്‍ തെയ്യം ഉറഞ്ഞാടുമ്പോള്‍ കൊട്ടിക്കയറി കുഞ്ഞു മിഹാന്‍, മുന്നിലേക്കെത്തിച്ച് കോലധാരി; അതിശയക്കൊട്ടിന്‍റെ കഥ

അമ്മാവന്‍ സ്‌നേഹത്തോടെ ഒരു ചെറിയ ചെണ്ട വാങ്ങി നല്‍കി. എന്നാല്‍ ഇത് അടിച്ച് പൊട്ടിച്ചു. തുടര്‍ന്ന് വലിയ ചെണ്ട വാങ്ങി നല്‍കി. ഇതോടെയാണ് മിത്തുവിന്‍റെ ഉള്ളിലെ കലാകാരനെ പുറത്തെടുക്കാന്‍ സാധിച്ചത്. മുട്ടിലിഴിയുന്ന കാലത്തേ ചെണ്ടയോട് വലിയ താത്‌പര്യമാണ് മിത്തുവിന്. ഏത് ഉത്സവത്തിന് പോയാലും ചെണ്ട വാങ്ങിപ്പിക്കും മിത്തു. അങ്ങനെ ഒരു തെയ്യക്കാരന്‍റെ വീട്ടിൽ ഉള്ളതിനേക്കാൾ ചെണ്ടകള്‍ മിത്തുവിന്‍റെ വീട്ടിലുണ്ട്.

ABOUT THE AUTHOR

...view details