കേരളം

kerala

ETV Bharat / state

കൊടിയത്തൂരില്‍ ലോക്ക് ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പഞ്ചായത്ത് ഓഫീസില്‍ - Kodiyathur Panchayat office

നാട്ടിൽ പോകാൻ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തിയതാണ് സംഘർഷത്തിന് കാരണമായത്.

Mukkam  അതിഥി തൊഴിലാളികൾ  കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  സംഘർഷത്തിന് കാരണമായി  gathered  Kodiyathur Panchayat office  migrant labors
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തടിച്ചുകൂടി

By

Published : May 5, 2020, 2:58 PM IST

Updated : May 5, 2020, 3:54 PM IST

കോഴിക്കോട്:കോഴിക്കോട് കൊടിയത്തൂരിൽ അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങി. തങ്ങൾക്ക് നാട്ടിൽ പോകാൻ അവസരമൊരുക്കണമെന്നും ഭക്ഷണം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ നൂറോളം അതിഥി തൊഴിലാളികൾ തടിച്ചുകൂടി. നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെ മുക്കം പൊലീസെത്തി ഇവരെ വിരട്ടിയോടിച്ചു. മൂന്ന് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.

നാട്ടിൽ പോകാൻ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തിയതാണ് സംഘർഷത്തിന് കാരണമായത്. ചൊവ്വാഴ്‌ച രാവിലെ 9.30ഓടെയാണ് നൂറോളം വരുന്ന തൊഴിലാളികൾ സംഘടിച്ചെത്തിയത്.

മൂന്ന് ദിവസമായി ഭക്ഷണം ലഭിച്ചിട്ടില്ലന്ന് അതിഥി തൊഴിലാളികൾ പറയുന്നു. തങ്ങൾക്ക് ലഭിക്കുന്നത് അരി മാത്രമാണ്, പച്ചക്കറികളും മറ്റും ലഭിക്കുന്നില്ല. ആഴ്‌ചകളോളം പണിക്ക് പോവാൻ സാധിക്കാത്ത സാഹചര്യത്തിൽ പട്ടിണി സഹിച്ച് ഇനിയും കഴിയാനാവില്ലന്നും ഇവർ പറയുന്നു.

കൊടിയത്തൂരില്‍ ലോക്ക് ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പഞ്ചായത്ത് ഓഫീസില്‍
അതേസമയം പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്ക് മൂന്ന് തവണകളിലായി ഭക്ഷണ കിറ്റ് നൽകിയിട്ടുണ്ടന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിടിസി അബ്ദുള്ള പറഞ്ഞു. കുറച്ച് ദിവസമായി പല തൊഴിലാളികളും നാട്ടിൽ പോകണമെന്ന ആവശ്യവുമായി പഞ്ചായത്ത് ഓഫീസിൽ വരാറുണ്ട്. അവരെ കാര്യം പറഞ്ഞ് ബോധിപ്പിച്ച് തിരിച്ചയക്കുകയാണ് പതിവ്. അതത് സംസ്ഥാനങ്ങൾ തീരുമാനിക്കുന്നതിനനുസരിച്ചും ട്രെയിൻ ലഭ്യമാകുന്ന മുറക്കും മാത്രമേ നാട്ടിലേക്ക് പോകാൻ കഴിയു എന്നും പ്രസിഡൻ്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം ജില്ലാ കലക്‌ടർ തദ്ദേശ സ്ഥാപന പ്രസിഡൻ്റുമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ജോലിക്ക് പോകാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അനുമതി നൽകിയിരുന്നു. അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിൽ എത്തിച്ച സംഭവത്തിൽ മൂന്ന് അതിഥി തൊഴിലാളികൾക്കെതിരെ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർ നാട്ടിലേക്ക് മടങ്ങിയതിൻ്റെ മാനസിക സംഘർഷത്തെ തുടർന്നാണ് ഇത്തരത്തിൽ അതിഥി തൊഴിലാളികൾ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇതേ തുടർന്ന് ഇവരുടെ ക്യാമ്പുകളിലെത്തി ബോധവൽക്കരണവും നൽകുന്നുണ്ട്.

Last Updated : May 5, 2020, 3:54 PM IST

ABOUT THE AUTHOR

...view details