പാലക്കാട്:വിശ്വാസത്തിന്‍റെ പേരിൽ തന്നെ സന്ദർശിച്ച യുവതിയെ 18 വർഷത്തോളം പീഡിപ്പിച്ചയാൾ പൊലീസ് പിടിയിൽ. കോതകുറുശി സ്വദേശിനിയുടെ പരാതിയിൽ വടകര എടോടി മശ്ഹുർ മഹൽ സൈനുൽ ആബിദ് തങ്ങളെയാണ് (48) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തത്. 2002 മാർച്ച് 29ന് ഇയാളുടെ വീട്ടിൽവച്ച് തേനിൽ മയക്കുമരുന്ന് നൽകിയാണ് യുവതിയെ ആദ്യം പീഡിപ്പിച്ചത്.
അന്ന് യുവതിക്ക് 16 വയസായിരുന്നു. കുറച്ചുകാലം ഇയാളുടെ വീട്ടിലായിരുന്നു യുവതി താമിസിച്ചിരുന്നത്. യുവതി കോതകുറുശിയിലെ വീട്ടിൽ തിരിച്ചെത്തിയശേഷം പല തവണ വിശ്വാസത്തിന്‍റെ പേരിലും ഭീഷണിപ്പെടുത്തി ബലംപ്രയോഗിച്ചും പീഡനം തുടർന്നു. വിസമ്മതിച്ചപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.