കോഴിക്കോട്: നാദാപുരത്തിനടുത്ത് കായക്കൊടിയില്‍ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വണ്ണാന്‍റെപറമ്പത്ത് ബാബുവിന്‍റെ (50) മൃതദേഹമാണ് വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് വീടിനുള്ളില്‍ അയല്‍വാസികള്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് പൊലീസ് - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
അയല്‍വാസികളായ വണ്ണാന്‍റെപറമ്പത്ത് ബാബു, രാജീവൻ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
കോഴിക്കോട് മധ്യവയസ്‌കനെ കഴുത്തറുത്ത നിലയിലും അയല്‍വാസിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി
ബാബുവിന്‍റെ അയൽവാസിയ രാജീവനെയും മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്ത നിലയിലായിരുന്നു മൃതദേഹം. ബാബു കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രാജീവന്‍റെ മൃതദേഹം കണ്ടെത്തിയത്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.