കൊവിഡും പക്ഷിപ്പനിയും; പ്രതിസന്ധിയിലായി കോഴിക്കോട്ടെ വ്യാപാരികൾ - പക്ഷിപ്പനി
കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിലെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് വ്യാപാരികൾ
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചതും ജില്ലയിൽ പക്ഷിപ്പനി പടർന്നതും വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് വ്യാപാരികൾ. നഗരത്തിലെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ കച്ചവടം ഇല്ലാതായതായി വ്യാപാരികൾ പറയുന്നു. നഗരത്തിലെ ഹോട്ടലുകളിലും തിരക്ക് കുറഞ്ഞതോടെ ഭക്ഷണം ഉണ്ടാക്കുന്ന അളവിൽ ഹോട്ടൽ ഉടമകൾ കുറവ് വരുത്തിയിട്ടുണ്ട്. നോട്ട് നിരോധനകാലം മുതൽ പ്രതിസന്ധി നേരിടുന്ന ചെറിയ തോതിൽ കരകയറി വരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി തങ്ങളെ തളർത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു.