കോഴിക്കോട്:വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര അടക്കാത്തെരുവിൽ പലവ്യഞ്ജന കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ശനിയാഴ്ച രാത്രി 11.30യ്ക്ക് ശേഷമാണ് സംഭവമുണ്ടായതെന്നാണ് കരുതുന്നത്. കടയടച്ച് വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും രാജൻ എത്താതായതോടെയാണ് വീട്ടുകാർ അന്വേഷിച്ചെത്തിയത്. അപ്പോഴാണ് കടക്കുള്ളിൽ നിലത്ത് വീണ് കിടക്കുന്ന നിലയിൽ രാജനെ കണ്ടെത്തിയത്.