കോഴിക്കോട്:ചേവായൂരിൽ മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ നടന്നത് അതിക്രൂര ലൈംഗിക പീഡനമെന്ന് മൊഴി. മൂന്ന് പേർ ചേർന്നാണ് പീഡിപ്പിച്ചതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്നും യുവതി മൊഴി നൽകി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ത്യേഷ് എന്ന പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമായിരിക്കുകയാണ്.
പീഡിപ്പിച്ചത് നിർത്തിയിട്ട ബസിൽ വച്ച്
റോഡരികിൽ നിൽക്കുമ്പോഴാണ് രണ്ട് പേർ ചേർന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് യുവതിയെ ബൈക്കിൽ കയറ്റിയത്. എന്നാൽ കൊണ്ടുപോയത് മുണ്ടിക്കൽ താഴത്തേക്കാണ്. ലോക്ക് ഡൗണിനെത്തുടർന്ന് നിർത്തിയിട്ട ബസിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു.
ഗോപിഷും ഇന്ത്യേഷും ചേർന്നാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പ്രതികൾ വിളിച്ച് വരുത്തിയ മുഹമ്മദ് ഷമീറും പീഡിപ്പിച്ചെന്ന് അറസ്റ്റിലായവർ സമ്മതിച്ചു. വൈകിട്ട് നാല് മണിക്ക് ബസിൽ കൊണ്ടുവന്ന യുവതിയെ ഏഴ് മണിയോടെയാണ് തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിൽ വിട്ടത്.