കോഴിക്കോട്: കോടഞ്ചേരി ചെമ്പിരി കോളനി നിവാസി കൊളമ്പൻ മരിച്ചത് വിഷമദ്യം കഴിച്ചല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഗോപാലൻ, നാരായണൻ എന്നിവരുടെ രക്തവും മൂത്രവും പരിശോധിച്ചപ്പോൾ കീടനാശിനിയായ ഫ്യൂരിഡാൻ ശരീരത്തിൽ കലർന്നതായാണ് റിപ്പോർട്ട് ലഭിച്ചതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി ആർ അനിൽകുമാർ പറഞ്ഞു.
കോടഞ്ചേരിയിലെ മരണം: വിഷമദ്യമല്ലെന്ന് മെഡിക്കൽ റിപ്പോർട്ട് - വിഷമദ്യം
പരിശോധന ഫലത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്തിയില്ല
മെഡിക്കല്‍ കോളജ്
ഇരുവരുടെയും പരിശോധന ഫലത്തിൽ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂരിഡാൻ എങ്ങനെ ശരീരത്തിൽ കലർന്നുവെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.