കോഴിക്കോട്:മെഡിക്കൽ കോളജിലെ വിചിത്ര സംഭവത്തിൽ അതിവിചിത്ര മറുപടിയുമായി കോളജ് അധികൃതൽ. എംബിബിഎസിന് പ്രവേശനം കിട്ടിയ വിദ്യാർഥികൾ ധൃതിപിടിച്ച് ക്ലാസിലേക്ക് എത്തിയപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് വൈസ് പ്രിൻസിപ്പാൾ ഡോ. കെ ടി സജിത്ത് കുമാർ പറഞ്ഞു. എന്നാൽ ദിവസവും ഹാജർ രേഖപ്പെടുത്തിയെന്നും വൈസ് പ്രിൻസിപ്പാൾ അറിയിച്ചു.
എംബിബിഎസ് ക്ലാസിൽ പ്ലസ്‌ടു വിദ്യാര്‍ഥിനി കയറിയ സംഭവം; വിചിത്ര മറുപടിയുമായി കോളജ് അധികൃതർ - എംബിബിഎസ്
എംബിബിഎസിന് പ്രവേശനം കിട്ടിയ വിദ്യാർഥികൾ ധൃതിപിടിച്ച് ക്ലാസിലേക്ക് എത്തിയപ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് വൈസ് പ്രിൻസിപ്പാൾ ഡോ. കെ ടി സജിത്ത് കുമാർ പറഞ്ഞു.
മറുപടിയുമായി കോളജ് അധികൃതൽ
പ്ലസ്‌ടു വിദ്യാർഥിനി എംബിബിഎസ് ക്ലാസിൽ മൂന്നോ നാലോ ദിവസം ഇരുന്നതായാണ് അറിവ്. എല്ലാവർക്കും അഡ്‌മിറ്റ് കാർഡ് നൽകിയിരുന്നു. എന്നാൽ, ആ പെൺകുട്ടിക്ക് കാർഡ് നൽകിയിട്ടില്ലെന്നായിരുന്നെന്നും ഡോ. കെ ടി സജിത്ത് കുമാർ പറഞ്ഞു.
Also read:പ്ലസ് ടു വിദ്യാർഥിനി എംബിബിഎസ് ക്ലാസിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
Last Updated : Dec 9, 2022, 1:07 PM IST