കോഴിക്കോട്: അഞ്ചാംപനി വ്യാപിക്കുന്ന നാദാപുരത്ത് ആറ് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്തിലെ ഏഴാം വാർഡിൽ മൂന്ന്, ആറാം വാർഡിൽ രണ്ട്, 13-ാം വാർഡിൽ ഒന്ന് എന്നിങ്ങനെയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഏഴാം വാർഡിൽ ആകെ 10 കേസുകളും ആറാം വാർഡിൽ ഒൻപത് കേസുകളുമുണ്ട്. ഇതോടെ എട്ട് പഞ്ചായത്തുകളിലായി രോഗം ബാധിച്ചവരുടെ എണ്ണം 41 ആയി.
നാളെ (21.1.2023) രാവിലെ ഒമ്പതിന് ഏറ്റവും കൂടുതൽ രോഗികളുള്ള ഏഴാം വാർഡിലെ ചിയ്യൂരിൽ ഗൃഹവലയം സൃഷ്‌ടിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആരോഗ്യ പ്രവർത്തകർ വാക്‌സിൻ എടുക്കാത്ത വീടുകളിൽ എത്തി ബോധവത്‌കരണം നടത്തുകയും സ്പോട്ട് വാക്‌സിൻ നൽകുകയും ചെയ്യും.