കോഴിക്കോട്: ബാലുശ്ശേരിയില്‍ 16 ഗ്രാമം എംഡിഎംഎ മാരക മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയിൽ. താനോത്ത് അനന്തു, ഏഴുകുളത്തുള്ള ഷാജന്‍, തിയ്യക്കണ്ടി ആകാശ്, വിപിന്‍ രാജ് എന്നിവരാണ് പിടിയിലായത്. ബാലുശ്ശേരിയിലേയും പരിസരങ്ങളിലേയും പ്രധാന എംഡിഎംഎ വിതരണക്കാരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
എംഡിഎംഎ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിൽ - kerala latest news
ബാലുശ്ശേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്
എംഡിഎംഎ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിൽ
ബാലുശ്ശേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.