കോഴിക്കോട്:മാവൂർ താത്തൂർ പൊയിൽ മഹാവിഷ്‌ണു ക്ഷേത്രത്തിൽ ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത് മോഷണം. ക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തിന്‍റെ മുൻ വശത്ത് റോഡിനോട് ചേർന്ന ഭാഗത്തുള്ള ഇരുമ്പ് ഭണ്ഡാരത്തിന്‍റെ പൂട്ടാണ് തകർത്തത്. ഇന്ന് രാവിലെ ആറു മണിയോടെ ഭക്തർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.
മാവൂരിൽ ക്ഷേത്ര ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത് മോഷണം: ഭൂരിഭാഗം പണവും നഷ്‌ടപ്പെട്ടു - kerala news
ഇന്ന് രാവിലെ ആറു മണിയോടെ ഭക്തർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്
ക്ഷേത്ര ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത് മോഷണം: ഭൂരിഭാഗവും പണവും നഷ്‌ടപ്പെട്ടു
തുടർന്ന് ക്ഷേത്ര അധികാരികൾ മാവൂർ പൊലീസിൽ വിവരമറിയിച്ചു. ഭണ്ഡാരത്തിലെ ഭൂരിഭാഗവും പണവും നഷ്‌ടപ്പെട്ടിട്ടുണ്ട്. മോഷണം നടന്ന ഭണ്ഡാരത്തിനോട് ചേർന്ന് സ്‌റ്റീലിന്‍റെ മറ്റൊരു ഭണ്ഡാരമുണ്ടെങ്കിലും അതിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ല. മാവൂർ പൊലീസ് പ്രദേശത്തെ സി സി ടി വികൾ കേന്ദ്രീകരിച്ച്
അന്യേഷണം നടത്തിവരികയാണ്.