കോഴിക്കോട്: മാവൂർ പൊലീസ് സ്‌റ്റേഷൻ കെട്ടിട നവീകരണം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എൽ.എയാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്.
മാവൂർ പൊലീസ് സ്‌റ്റേഷൻ കെട്ടിട നവീകരണം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്തു - പി.ടി.എ റഹീം എം.എൽ.എ
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ചുറ്റുമതിൽ, കവാടം, മേൽക്കൂര ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുന്നമംഗലം മണ്ഡലത്തിൽ നൂറ് ദിവസത്തിനകം പൂർത്തീകരിച്ച നൂറ് പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്തത്. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിലൂടെ ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരിക, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പൊലീസ് സ്‌റ്റേഷനുകളുടെ സൗകര്യ വികസനത്തിനായി തുക അനുവദിക്കുന്നതിന് പ്രേരകമായതെന്ന് എം.എൽ.എ പറഞ്ഞു.
അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ഇ.എൻ സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുലപ്പാടി ഉമ്മർ, വാർഡ് മെമ്പർ അബ്ദുൽകരീം ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.