കോഴിക്കോട്: മാവൂരിൽ വ്യവസായിക വ്യാപാര വളർച്ചക്ക് വിഘാതം സൃഷ്ടിക്കുംവിധം ഉപയോഗശൂന്യമായി കിടക്കുന്ന ഗ്രാസിം ഭൂമി തിരിച്ചെടുക്കുന്നതിന് നടപടിയാവശ്യപ്പെട് നാട്ടുകാർ രംഗത്ത്. ഏക്കറുകണക്കിന് ഭൂമിയാണ് കാടുമൂടികിടക്കുന്നത്. വീടുകളും കൃഷിത്തോപ്പും ആരാധനാലയങ്ങളുമടക്കം ബിർള മാനേജ്മെന്‍റിന് പതിച്ച് നല്‍കിയ ഭൂമിയാണ് 20 വര്‍ഷത്തോളമായി ഉപയോഗശൂന്യമായി കിടക്കുന്നത്. ഫാക്ടറി അടയ്ക്കുകയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ചെയ്തശേഷം കാട് മൂടി വന്യമൃഗങ്ങളുടെ വാസകേന്ദ്രമായി തീര്‍ന്നിരിക്കുകയാണ് 320 ഏക്കറിലധികം വരുന്ന ഭൂമി. ക്വാര്‍ട്ടേഴ്‌സുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തിന്‍റെയും സ്ഥിതി വ്യത്യസ്തമല്ല. മാവൂർ ഗ്രാമപഞ്ചായത്തിന്റെ നല്ലൊരുഭാഗം ഇത്തരത്തിൽ വർഷങ്ങളായി ഉപയോഗ ശൂന്യമായിനിന്നിട്ടും പ്രയോജനപ്പെടുത്താൻ നടപടിയില്ലാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.സേവ് മാവൂർ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചാണ് നാട്ടുകാര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
ഉപയോഗശൂന്യമായി ഗ്രാസിം ഭൂമി; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
മാവൂർ ഗ്രാമപഞ്ചായത്തിന്റെ നല്ലൊരുഭാഗം വർഷങ്ങളായി ഉപയോഗ ശൂന്യമായിരുന്നിട്ടും പ്രയോജനപ്പെടുത്താൻ നടപടിയില്ലാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
ഭൂമി ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ബിർളക്ക് വ്യാവസായിക ആവശ്യത്തിന് പതിച്ചു നൽകിയ ഭൂമി തിരിച്ചു പിടിക്കാൻ സർക്കാരിനെയും അനുവദിക്കുന്നില്ല. ഈ ഭൂമി ഉപയോഗപ്പെടുത്താത്തത് മാവൂർ ടൗണിന്‍റെ വളർച്ചക്കും വികാസത്തിനും വിഘാതമാകുകയാണ്. ഈ ഭൂമി ഉപയോഗപ്പെടുത്തി സ്വകാര്യ, സർക്കാർ മേഖലയിൽ സംരംഭങ്ങൾ തുടങ്ങുകയാ അല്ലാത്തപക്ഷം ഭൂമി ജനവാസ മേഖലയാക്കാൻ നടപടിയെടുക്കുകയോ ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്. പോസ്റ്ററുകൾ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സേവ് മാവൂര്‍ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.