കോഴിക്കോട്:മാവൂരിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പൊലീസ് നടപടി ശക്തമാക്കാൻ ആവശ്യപ്പെടുമെന്ന് മാവൂർ പഞ്ചായത്തിൽ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. രോഗികളോ ക്വാറന്‍റൈനിൽ കഴിയുന്നവരെ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും. വാർഡ് തലത്തിൽ ആർ.ആർ.ടി പ്രവർത്തനം സജീവമാക്കും.
കൊവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി മാവൂർ പഞ്ചായത്ത് - മാവൂർ പഞ്ചായത്ത്
ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസ് നടപടി ശക്തമാക്കാൻ ആവശ്യപ്പെടുമെന്ന് മാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉമ്മർ മാസ്റ്റർ പറഞ്ഞു.
കൊവിഡ് പ്രതിരോധം ശക്തമാക്കാനൊരുങ്ങി മാവൂർ പഞ്ചായത്ത്
വിവാഹ, സർക്കാര ചടങ്ങുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതര സംസ്ഥാന തൊഴിലാളികൾ പ്രോട്ടോക്കോൾ ലംഘിക്കുന്നത് തടയാൻ പൊലീസ് പട്രോളിങ് ശക്തമാക്കും. രോഗികൾക്കായി സി.എഫ്.എൽ.ടി സെന്‍റർ സജ്ജമാക്കും. വാക്‌സിൻ ലഭ്യമാകുന്ന മുറക്ക് അഞ്ച് വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉമ്മർ മാസ്റ്റർ പറഞ്ഞു.