കോഴിക്കോട്: മാവൂരിലെ തെങ്ങിലക്കടവ്, കൽപ്പള്ളി പാലങ്ങൾ അപകടാവസ്ഥയില്‍. പാലങ്ങളുടെ പാർശ്വഭിത്തി തകർന്ന നിലയിലാണ്. നിരവധി വിള്ളലുകളുമുണ്ട്. അപകടഭീഷണി ഉയർത്തുന്ന ഇരുപാലങ്ങളും പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍ ആവശ്യവുമുന്നയിച്ചെങ്കിലും അധികൃതര്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല.
പാലങ്ങൾ അപകടാവസ്ഥയില്‍; നടപടിയെടുക്കാതെ അധികൃതര്‍ - മാവൂര്‍
അരനൂറ്റാണ്ടിലധികം പഴക്കമുള്ള കോഴിക്കോട് മാവൂരിലെ തെങ്ങിലക്കടവ്, കൽപ്പള്ളി പാലങ്ങള്‍ അപകടാവസ്ഥയിലാണ്
പാലങ്ങൾ അപകടാവസ്ഥയില്‍; നടപടിയെടുക്കാതെ അധികൃതര്‍
57 വർഷം പഴക്കമുള്ളവയാണ് ഇരുപാലങ്ങളും. എന്നാല്‍ ഇതുവരെയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന ഇരുപാലങ്ങളും പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Last Updated : Nov 5, 2019, 9:47 PM IST