കോഴിക്കോട്: കോഴിക്കോട് ചെക്യാട് പഞ്ചായത്തിൽ വൻ അഗ്നിബാധ.കശുമാവിൻ തോട്ടം കത്തി നശിച്ചു. പുളിയാവ് സ്വകാര്യ കോളജിനു സമീപത്തെ അബ്ദുല്ല വടക്കേക്കണ്ടി, അമ്മദ് ഹാജി,ചെറിയ കൊയപ്പള്ളി എന്നിവരുടെ കശുമാവിൻ തോട്ടത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. പറമ്പിലുണ്ടായിരുന്ന നിരവധി തെങ്ങിൻ തൈകളും കത്തിനശിച്ചു.
ചെക്യാട് വൻ അഗ്നിബാധ; കശുമാവിൻ തോട്ടം കത്തി നശിച്ചു - കൊഴിക്കോട്
പുളിയാവ് സ്വകാര്യ കോളജിനു സമീപത്തെ അബ്ദുല്ല വടക്കേക്കണ്ടി, അമ്മദ് ഹാജി,ചെറിയ കൊയപ്പള്ളി എന്നിവരുടെ കശുമാവിൻ തോട്ടത്തിനാണ് തീപിടിച്ചത്.
ചെക്യാട് വൻ അഗ്നിബാധ; കശുമാവിൻ തോട്ടം കത്തി നശിച്ചു
നാദാപുരത്തു നിന്നും സ്റ്റേഷൻ ഓഫീസർ വാസത്ത് ചേയച്ചൻ കണ്ടിയുടെ നേതൃത്വത്തിൽ രണ്ടു ഫയർ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞ വർഷം ഈ മേഖലയിൽ ഉണ്ടായ തീ പിടുത്തത്തിൽ കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.