കോഴിക്കോട്:ശിവശങ്കരനെ തിരിച്ചെടുത്തത് രാഷ്ട്രീയ ധാർമികതക്ക് ചേരാത്ത കാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശിവശങ്കരനെ ആരും കുറ്റമുക്തനാക്കിയിട്ടില്ലെന്നും സ്വർണ കള്ളകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് കൂടുതൽ വ്യക്തമാകുന്നുവെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. കെ റെയിലിന് എതിരായ സമരം കെ. റെയിൽ വിരുദ്ധ സമിതികളുമായി യോജിച്ച് ശക്തമാക്കും.
ശിവശങ്കരനെ തിരിച്ചെടുത്തത് രാഷ്ട്രീയ അധാര്‍മികത: കെ സുരേന്ദ്രന്‍ - കെ റെയിലിന് എതിരായ സമരം ശക്തമാക്കുമെന്ന് കെ സുരേന്ദ്രന്‍
കെ റെയിലിന് എതിരായ സമരം കെ. റെയിൽ വിരുദ്ധ സമിതികളുമായി യോജിച്ച് ശക്തമാക്കും. ജനങ്ങളെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചാൽ ബി.ജെ.പി അവിടെയെത്തി പ്രതിഷേധിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
Also Read: K - Rail: ജനങ്ങളെ ഒപ്പം നിര്‍ത്തി സര്‍ക്കാരിനെതിരെ പോരാടാൻ യുഡിഎഫ്
ജനങ്ങളെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചാൽ ബി.ജെ.പി അവിടെയെത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് ശൗചാലയം നിർമിക്കാൻ നാല് ലക്ഷം രൂപ കൊടുത്തപ്പോൾ ആണ് വീട് നഷ്ടപെടുന്നവർക്ക് അതേ തുക നൽകുന്നതെന്നും സുരേദ്രൻ പറഞ്ഞു. പോപുലർ ഫ്രണ്ടിന് എല്ലാ സഹായവും നൽകുന്നത് സി.പി.എമ്മും പൊലിസും സർക്കാരുമാണ്. കേരളത്തിലും പതിയെ കോൺഗ്രസും സിപിഎമ്മും ഒന്നിക്കും. പൊലിസിന്റെ ജാഗ്രതക്കുറവാണ് കേരളത്തിൽ പലതും നടക്കാതിരിക്കാന്‍ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.