കോഴിക്കോട്: ക്രിസ്‌മസിനെ വരവേൽക്കാൻ വിപണികൾ ഒരുങ്ങിക്കഴിഞ്ഞു. ജിംഗിൾ ബെൽസും നക്ഷത്രവും ക്രിസ്‌മസ് അപ്പൂപ്പന്മാരും വിപണിയെ കയ്യടക്കിത്തുടങ്ങിയിരിക്കുന്നു. നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്‌മസ് ട്രീകളും വാങ്ങാനുള്ള തിരക്കിലാണ് വിശ്വാസികൾ. കുഞ്ഞു ക്രിസ്‌മസ് പാപ്പ മുതൽ ഒരാൾ പൊക്കത്തിലുള്ള ക്രിസ്‌മസ് പാപ്പ വരെ വിപണിയിലുണ്ട്. 9000 രൂപ വരെയുള്ള ക്രിസ്‌മസ് പാപ്പകള്‍ ലഭ്യമാണ്. കുട്ടികളെ ആകര്‍ഷിക്കുന്ന റബ്ബറിലും പ്ലാസ്റ്റികിലുമുള്ള മുഖംമൂടികൾ, ക്രിസ്‌മസ് ട്രീയിൽ തൂങ്ങിക്കിടക്കുന്ന അപ്പൂപ്പൻമാർ, മോതിരം, കണ്ണടകൾ, ഹെയർ ബാൻഡുകൾ തുടങ്ങി ക്രിസ്‌മസ് വിപണി സജീവമാവുകയാണ്.
ക്രിസ്‌മസിനെ വരവേൽക്കാനൊരുങ്ങി വിപണി - christmas latest news
നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്‌മസ് ട്രീകളും വാങ്ങാനുള്ള തിരക്കിലാണ് വിശ്വാസികൾ.
പത്തു രൂപയുടെ കുഞ്ഞു നക്ഷത്രങ്ങൾ മുതൽ 500 രൂപ വരെയുള്ള എൽ.ഇ.ഡി നക്ഷത്രങ്ങളും പേപ്പർ നക്ഷത്രങ്ങളും വിപണിയില്‍ സുലഭമാണ്. എന്നാല്‍ മുൻവർഷങ്ങളിൽ വിപണിയിലെ താരം എൽഇഡി നക്ഷത്രങ്ങൾ ആണെങ്കിലും ഇപ്പോൾ പേപ്പർ നക്ഷത്രത്തിനാണ് കൂടുതല്‍ ആവശ്യക്കാര്‍. റെഡിമെയ്‌ഡ് പുൽക്കൂടുകളും 50 രൂപ മുതൽ 8000 രൂപ വരെയുള്ള ക്രിസ്‌മസ് ട്രീകളും, ലൈറ്റുള്ള ട്രീകളും വില്‍പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. പുൽക്കൂട്ടിൽ വെക്കാനുള്ള പല വിലയിലുള്ള രൂപങ്ങളും ലഭ്യമാണ്. കൂടാതെ 50 മുതൽ 650 രൂപ വരെയുള്ള ഉണ്ണിയേശുവിന്‍റെ രൂപങ്ങളും വിശ്വാസികളെ കാത്തിരിക്കുന്നുണ്ട്.